Site icon Malayalam News Live

കേരള സ്റ്റോറി 2′ റിലീസ് ചെയ്യാം; സ്റ്റേ നീക്കി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: കേരള സ്റ്റോറി 2 തിയേറ്ററുകളിലേക്ക്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുത്തത്.

 

ജസ്റ്റിസ് ശുശ്രൂദ് ധര്‍മ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നില്ലെന്നും റിലീസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ വാദം. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല സ്റ്റേ പുറപെടുവിച്ചത്.

 

 

 

പ്രഥമ ദൃഷ്ടിയാല്‍ ചിത്രം മതസൗഹാര്‍ദത്തിന് ഭീഷണി ആണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷണം ഉണ്ടായിരുന്നു. സിനിമയുടെ സെന്‍സര്‍ പുനഃപരിശോധിക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ നടപടിക്കെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മലയാളികള്‍ക്ക് അപകീര്‍ത്തികരമായ ചിത്രം റിലീസ് ചെയ്യുന്നത് ആഗോള തലത്തില്‍ കേരളത്തെ മോശമായ ചിത്രീകരിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞത്.

 

 

Exit mobile version