Site icon Malayalam News Live

കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് മഴ; വേനല്‍ ചൂടിന് ആശ്വാസം; മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിനാശ്വാസമായി ഇന്നുമുതല്‍ അഞ്ചുദിവസത്തേയ്ക്ക് വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് ആലപ്പുഴ, തൃശൂർ ജില്ലകളൊഴികെ 12 ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. എട്ടാം തീയതി മുതല്‍ പതിനൊന്നാം തീയതി വരെ എല്ലാ ജില്ലകളിലും മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

നാളെ ഇടുക്കി, മലപ്പുറം ജില്ലകളിലും പതിനൊന്നാം തീയതി പത്തനംതിട്ട ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

08-05-2024: ഇടുക്കി, മലപ്പുറം

11-05-2024: പത്തനംതിട്ട

Exit mobile version