മലപ്പുറം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വേനല്‍ മഴ കനക്കുന്നു.
വടക്കൻ കേരളത്തിലാണ് പ്രധാനമായും മഴ ശക്തമായിട്ടുള്ളതെങ്കിലും തലസ്ഥാന ജില്ലയിലടക്കം നേരിയ മഴ ലഭിക്കുന്നുണ്ട്.
മലപ്പുറത്തും കോഴിക്കോടും മലയോര മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.
മലപ്പുറത്ത് നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നിവിടങ്ങളിലാണ് മഴ ശക്തമായത്.
മേഖലയിലെ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. ചില സ്ഥലങ്ങളില്‍ റോഡ് ഗതാഗതം തടസപ്പെട്ടു.
മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മഴയില്‍ നിലമ്പൂർ വല്ലപുഴയില്‍ റോഡിനു കുറുകേ മരം കടപുഴകി വീണു. നിലമ്പൂർ -കരുളായി റോഡില്‍ ഗതാഗതം മുടങ്ങി.
നിലമ്പൂരില്‍ മഴയില്‍ ഗവണ്‍മെന്‍റ് യു പി സ്കൂളിന്‍റെ മതില്‍ തകർന്നുവീണു. നിർമ്മാണത്തിലിരുന്ന മതിലാണ് തകർന്നത്. ആളപകടമില്ലാത്തത് ഭാഗ്യമായി.
