Site icon Malayalam News Live

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം എത്താറായെന്നും കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 – 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് അറിയിപ്പ്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ജൂണ്‍ നാല് വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ജൂണ്‍ 3, 4 ദിവസങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് ജൂൺ 3ആം തീയതി ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ജൂൺ 4ആം തീയതി ഓറഞ്ച് അലർട്ട്.

Exit mobile version