Site icon Malayalam News Live

കൊടും ചൂടല്ലേ! ഒന്ന് തണുപ്പിക്കാൻ മഴയെത്തുന്നു; സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 11നും 12നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വേനല്‍ ചൂട് കടുക്കുമ്പോള്‍ വലിയ ആശ്വാസ വാര്‍ത്തയുമായി പുതിയ കാലാവസ്ഥാ പ്രവചനം.

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 11നും 12നും മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ചൂട് കടുക്കുമെന്ന മുന്നറിയിപ്പ് മാത്രം വന്നിരുന്ന സ്ഥാനത്ത് ഏറെ നാളുകള്‍ക്ക് ശേഷം കേരളത്തില്‍ വിവിധജില്ലകളില്‍ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

പതിനൊന്നാം തിയതി ചൊവ്വാഴ്ച കേരളത്തിലെ 3 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ അന്നേ ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

12ന് മലപ്പുറം, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Exit mobile version