Site icon Malayalam News Live

തുലാവര്‍ഷത്തില്‍ കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴ; അഞ്ച് ജില്ലകള്‍ ഒഴികെ ഇന്ന് എല്ലായിടത്തും മഞ്ഞ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴയ്ക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതേസമയം, ഒക്ടോബർ മാസത്തില്‍ സംസ്ഥാനത്ത് പൊതുവെ സാധാരണ/ സാധാരണയില്‍ കുറവ് മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ (പരമാവധി 50 കി.മീ) വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 01 മുതല്‍ 04 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് 9 ജില്ലകളില്‍ ഇപ്പോള്‍ മഞ്ഞ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ട്.

Exit mobile version