Site icon Malayalam News Live

പിഎസ്‍സിയില്‍ വീണ്ടും വിവാദം: ആസൂത്രണ ബോര്‍ഡിലേക്കുള്ള പരീക്ഷ യോഗ്യത നിശ്ചയിച്ചതില്‍ വീഴ്ച; 79 പേര്‍ പുറത്ത്; ഒരാള്‍ക്ക് മാത്രം നിയമനം

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്ക് പിഎസ്‍സി നടത്തിയ പരീക്ഷയിലെ മറ്റൊരു ക്രമക്കേട് കൂടി പുറത്തവരുന്നു.

പേർസ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ ചീഫ് തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിക്കുന്നതില്‍ വൻ വീഴ്ചയെന്നാണ് ഉയരുന്ന പരാതി.
ഇക്കണോമിക്സില്‍ മാസ്റ്റർ ബിരുദമുള്ളവരെ, സ്റ്റാറ്റിസ്റ്റിക്സ് എക്കണോമെട്രിക് ഡിപ്ലോമ ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കി.

പരീക്ഷയെഴുതിയ 80 ഉദ്യോഗാർത്ഥികളില്‍ 79 പേരെയും വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് പറഞ്ഞ് അയോഗ്യരാക്കി. ഒരാളെ മാത്രം ഉള്‍പ്പെടുത്തിയാണ് പിഎസ്‍സി റാങ്ക് പട്ടിക പ്രസിദ്ധികരിച്ചത്.

സ്റ്റാറ്റിസ്റ്റിക്സ്, എക്കണോമിക്സിന്റെ ഭാഗമെന്നാണ് ഉദ്യോഗാർത്ഥികള്‍ പറയുന്നത്. കുറഞ്ഞ യോഗ്യതയായ ഡിപ്ലോമ വേണമെന്ന് പറയുന്നത് പിഴവാണെന്നും ഉദ്യോഗാർത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
യോഗ്യത നിശ്ചയിക്കുന്നതില്‍ പിഎസ്‍സിക്ക് പിഴവ് പറ്റിയെന്നും ആരോപണം.

Exit mobile version