സ്വന്തം ലേഖിക
കോട്ടയം: വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡില്‍ തീപിടിത്തം.
പേപ്പര്‍ ഉത്പാദനം നടക്കുന്നതിനിടെ ഇന്ന് വൈകീട്ട് 5.30-ഓടെ തീ കത്തുകയായിരുന്നു.
മെഷീന്റെ താഴെ നിന്നും തീ മുകളിലേക്ക് പടരുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
അപകടത്തില്‍ പേപ്പര്‍ മെഷീന്റെ മുകള്‍ഭാഗം കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി തീ കെടുത്തി.
