Site icon Malayalam News Live

കേരളത്തില്‍ ഒമിക്രോണ്‍ ജെഎൻ 1; മുന്നറിയിപ്പുമായി ക‍ര്‍ണാടകയും; അതി‍ര്‍ത്തിയിലടക്കം ആശുപത്രികള്‍ക്ക് ജാഗ്രത

ബംഗ്ലൂരു : കേരളത്തില്‍ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1 സ്ഥിരീകരിച്ച സാഹചര്യത്തിലും
കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലും ജാഗ്രതാ നടപടികളിലേക്ക് കടന്ന് അയല്‍ സംസ്ഥാനങ്ങള്‍.

കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അടിയന്തര യോഗം വിളിച്ചു. ഒരിടവേളക്ക് ശേഷം കൊവിഡ് പടരുന്നതില്‍ ശ്രദ്ധ വേണമെന്ന് എല്ലാ ജില്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

കേരളത്തില്‍ സ്ഥിരീകരിച്ച ജെ. എൻ. 1 എന്ന കൊവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങള്‍ പരിശോധിക്കും. ആശുപത്രികളില്‍ പനിയുമായി എത്തുന്നവര്‍ക്ക് കര്‍ശന സ്‌ക്രീനിംഗ് നടത്താനും നിര്‍ദേശം നല്‍കി.

അതിര്‍ത്തി മേഖലകളിലെ ആശുപത്രികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്. എല്ലാ ജില്ലാ ആശുപത്രികളും നാളത്തോടെ ഓക്സിജൻ സിലിണ്ടറുകള്‍, ഐസിയു കിടക്കകള്‍, മരുന്നുകള്‍, ജീവൻ രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ സ്റ്റോക്ക്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആരോഗ്യകുപ്പ് നി‍‍ര്‍ദ്ദേശിച്ചു.

Exit mobile version