Site icon Malayalam News Live

തൃശൂരിൽ നാളെ നഴ്‌സുമാരുടെ സൂചന പണിമുടക്ക്

തൃശൂർ: തൃശൂരിൽ നാളെ നഴ്‌സുമാരുടെ സൂചന പണി മുടക്ക്. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ നാളെ നടക്കാനിരുന്ന ചർച്ച മാറ്റിവച്ച സാഹചര്യത്തിലാണ് പണിമുടക്ക്. ആശുപത്രികളിൽ മൂന്നിലൊന്നു നഴ്സ് മാർ ജോലി ചെയ്യും.മറ്റു ജില്ലകളിൽ നഴ്‌സമാർ നാളെ കരിദിനം ആചരിക്കും. ഇന്ന് തൃശ്ശൂരിൽ സമരതിനിടെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്.

 

തൃശ്ശൂരിൽ ജൂബിലി മിഷൻ, അമല ആശുപത്രികളിലെ തൊഴിൽ പ്രശ്‌നം ചൂണ്ടിക്കാട്ടി ജില്ലാ ലേബർ ഓഫീസിലേക്ക് യുഎൻഎയുടെ നേതൃത്വത്തിൽ നേഴ്‌സുമാർ നടത്തിയ സമരത്തിൽ സംഘർഷമുണ്ടാവുകയും കലക്ട്രേറ്റിൽ പ്രവേശിച്ച നഴ്‌സുമാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. പിന്നീട് ജില്ലാ ലേബർ ഓഫീസ് നേഴ്‌സുമാർ ഉപരോധിച്ചു. തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്യാം എന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.

Exit mobile version