Site icon Malayalam News Live

കേരള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ സ്ഥിര ജോലി; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം; ഉടൻ അപേക്ഷിക്കൂ

തിരുവനന്തപുരം: കേരള സര്‍ക്കാറിന് കീഴില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ സ്ഥിര ജോലി നേടാന്‍ അവസരം. അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

താല്‍പര്യമുള്ളവര്‍ പിഎസ് സി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.

അവസാന തീയതി: സെപ്റ്റംബര്‍ 03

തസ്തിക & ഒഴിവ്

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്- അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

കാറ്റഗറി നമ്ബര്‍: 181/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 55,200 രൂപയ്ക്കും 1,15,300 രൂപവരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

21 വയസ് മുതല്‍ 42 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ഥികള്‍ 02.01.1983നും 01.01.2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹോമിയോപ്പതിയില്‍ ബിരുദം.

അല്ലെങ്കില്‍ സമയദൈര്‍ഘ്യത്തിനും ഹൗസ് സര്‍ജന്‍സിയിലും ഇന്റേണ്‍ഷിപ്പിലും മേല്‍പ്പറഞ്ഞതിന് തത്തുല്യമായ ബിരുദം ഉള്ളവര്‍ക്കും അപേക്ഷിക്കാം.

ഹൗസ് സര്‍ജന്‍സി / ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.

ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള എ ക്ലാസ് രജിസ്‌ട്രേഷന്‍. വിശദമായ യോഗ്യത വിവരങ്ങള്‍ വിജ്ഞാപനത്തില്‍.

അപേക്ഷ

താല്‍പര്യമുള്ളവര്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് റിക്രൂട്ട്‌മെന്റ് പേജ് തിരഞ്ഞെടുക്കുക. സെപ്റ്റംബര്‍ 03ലേക്കുള്ള പുതിയ വിജ്ഞാപന ലിസ്റ്റില്‍ വിശദമായ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. അത് വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കുക.

ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

Exit mobile version