Site icon Malayalam News Live

കേരളം ചൂടിന്റെ തലസ്ഥാനമാകും; താപനിലയില്‍ 10 വർഷത്തിനിടെ ക്രമാതീതമായ വർധനവ്; ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത് ഈ ജില്ലയില്‍

കൊച്ചി: കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ചൂട് കൂടുന്നു.

പകല്‍ സമയത്താണ് കൂടുതല്‍ താപനില ഉയരുന്നത്. ബുധനാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന പകല്‍ താപനില രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ കുർണൂല്‍ ( 37.8 ഡിഗ്രി C ) ആണ്. കേരളത്തില്‍ പാലക്കാട് മുണ്ടൂർ ഐആർടിസിയില്‍ 38.2°C രേഖപ്പെടുത്തിയത്.

അതേസമയം കേരളം ചൂടിന്റെ തലസ്ഥാനമാകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥാ മാറ്റ പഠന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. കേരളത്തിലെ ശരാശരി താപനിലയില്‍ കഴിഞ്ഞ 10 വർഷത്തിനിടെ ക്രമാതീതമായ വർധനവുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ഏപ്രില്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട് റിപ്പോർട്ട് ചെയ്തത്. കൂടാതെ സംസ്ഥാനത്തെ വാർഷിക ശരാശരി താപനിലയിലെ വർദ്ധനവ് 0.99 ഡിഗ്രിയായി ഉയർന്നതും ഭാവിയെക്കുറിച്ചുള്ള ആശങ്കയായി റിപ്പോർട്ടിലുണ്ട്.

Exit mobile version