Site icon Malayalam News Live

കേരളത്തിലെ കോടതികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കുന്നു; തീരുമാനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ താല്‍ക്കാലികമായി ഒഴിവാക്കുന്നു.

കനത്ത ചൂട് കണക്കിലെടുത്ത് കോടതികളില്‍ അഭിഭാഷകര്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളില്‍ വെള്ള ഷര്‍ട്ടും പാന്റും ധരിച്ച്‌ അഭിഭാഷകര്‍ക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും ഇനി നിര്‍ബന്ധമല്ല.

ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ നിര്‍ബന്ധമില്ലെന്നും പ്രമേയത്തില്‍ പറയുന്നു. മെയ് 31 വരെയാണ് ഇതു തുടരുക.

ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച്‌ കോടതികളിലെത്തുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അപേക്ഷ സമര്‍ച്ചതിനെ തുടര്‍ന്നാണ് കോടതി പ്രമേയം പാസ്സാക്കിയത്.

Exit mobile version