Site icon Malayalam News Live

അഡ്മിഷൻ കിട്ടാതെ മീനച്ചിൽ താലൂക്കിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിച്ച് പഠന സൗകര്യം ഒരുക്കണമെന്ന് ജോസ്മോൻ മുണ്ടയ്ക്കൽ

പാലാ: പ്ലസ് വൺ കോഴ്സിന് അഡ്മിഷൻ ലഭിക്കാതെ മീനച്ചിൽ താലൂക്കിലെ നിരവധി വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണെന്നും, അടിയന്തരമായി കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിച്ച് വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ ആവശ്യപ്പെട്ടു.

പ്ലസ് വൺ വിദ്യാർത്ഥികളുടെ അഡ്മിഷൻ പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സമര കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു.

തോമസ് ഉഴുന്നാലിൽ, കുര്യാക്കോസ് പടവൻ, ജോഷി വട്ടക്കുന്നേൽ, മത്തച്ചൻ അരീപ്പറമ്പിൽ, ജോസ് കുഴികുളം, ഷിബു പൂവേലിൽ, ബാബു മുകാല, തോമാച്ചൻ പാലക്കുടി, ബോബി മൂന്നുമാക്കൽ, എ.എസ്.സൈമൺ, നിതിൻ സി.വടക്കൻ, ഗസി ഇടക്കര, സിബി നെല്ലൻകുഴി, മൈക്കിൾ കാവുകാട്ട്, പി.കെ.ബിജു, ഡിജു സെബാസ്റ്റ്യൻ, തോമസ് താളനാനി, നോയൽ ലൂക്ക്, ജോസ് വടക്കേക്കര, മാത്യു കേളപ്പനാൽ, ജോയി കോലത്ത്, കെ.സി.കുഞ്ഞുമോൻ, ടോം കണിയാരശേരി, ജസ്റ്റിൻ പാറപ്പുറത്ത്, സണ്ണി പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Exit mobile version