Site icon Malayalam News Live

‘അടുപ്പില്‍ വച്ച വെള്ളം വാങ്ങി വച്ചേക്കൂ’; മുന്നണി മാറ്റത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല; കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജോസ് കെ മാണി

ഡല്‍ഹി: കേരള കോണ്‍ഗ്രസ് മുന്നണിമാറ്റം ആരുമായും ചർച്ച ചെയ്തിട്ടില്ലെന്ന് ജോസ് കെ മാണി.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫില്‍ ചേരുമെന്ന വാര്‍ത്തകള്‍ ജോസ് കെ മാണി നിഷേധിച്ചു.
കേരള കോണ്‍ഗ്രസ് എമ്മിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച വാര്‍ത്തയാണെന്നും ജോസ് കെ മാണി പ്രതികരിച്ചു.

മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കണമായിരുന്നുവെന്നും കേരള കോണ്‍ഗ്രസ്സ് മുന്നണി മാറ്റത്തില്‍ ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അഭിവാജ്യ ഘടകമാണ്. പാര്‍ട്ടി യുഡിഎഫ് വിട്ടതല്ല. യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണ്.

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ഉറച്ച്‌ നില്‍ക്കും. ആര്‍ക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കില്‍ അടുപ്പില്‍ വെച്ച വെള്ളം വാങ്ങി വെച്ചേക്കൂവെന്നും ജോസ് കെ മാണി പറഞ്ഞു.

Exit mobile version