Site icon Malayalam News Live

കനത്ത പരാജയത്തിൽ കേരള കോൺഗ്രസ് എം; മത്സരിച്ച സീറ്റുകളിലെല്ലാം തോറ്റു, പാലായിൽ ജോസ് കെ മാണിക്കും ചുവട് പിഴച്ചു

സിപിഐഎമ്മിന് ഇത്തവണത്തെ തിരഞ്ഞെടുപ്പിലുണ്ടായത് കനത്ത പരാജയമാണ്. അതിനിപ്പം തന്നെ കൂട്ടിവായിക്കാവുന്നതാണ് കേരള കോൺ​ഗ്രസ് എമ്മിന് നേരിട്ട കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 ഇടത്തും ഒരു സീറ്റിൽ പോലും ലീഡ് നേടാൻ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർ‌ട്ടിയുടെ ഹൃദയഭൂമിയായ പാലയിൽ പാർട്ടി ചെയർമാനായ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

ജയപ്രതീ​ക്ഷയായിരുന്ന കാഞ്ഞിരപ്പള്ളിയിൽ മുതിർന്ന നേതാവ് എൻ ജയരാജ് പരാജയം അറിഞ്ഞു. മന്ത്രിയായിരുന്ന റോഷി അ​ഗസ്റ്റിനും തോറ്റു. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും തോൽവിയറിഞ്ഞു. ദയനീയ പരാജയം നേരിട്ട ജോസ് കെ മാണിയുടെയും കേരള കോൺ​ഗ്രസ് എമ്മിന്റെയും ഭാവി ഇനി എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. പിജെ ജോസഫുമായുള്ള തർക്കത്തെത്തുടർന്ന് യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ ജോസ് കെ മാണിയും കൂട്ടരും ഈ പരാജയത്തിൽ നിന്നും ഇനി എങ്ങനെയാണ് ഉയർത്തെഴുനേൽക്കുന്നത് എന്ന് കണ്ടുതന്നെയറിയണം.

Exit mobile version