Site icon Malayalam News Live

ചുട്ടുപൊള്ളും..! സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂടിന് സാധ്യത; സാധാരണയെക്കാള്‍ മൂന്ന് ഡിഗ്രി വരെ ഉയരും; പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണം; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലാവസ്ഥ മുന്നറിയിപ്പ്.

കേരളത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത ഉണ്ട്.

ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിപ്പിക്കുകയും ചെയ്തു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിർദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

Exit mobile version