കൊച്ചി: കുടുംബശ്രീ ബോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യുസര്‍ കമ്പനി ലിമിറ്റഡ് (KBFPCL) – കേരള ചിക്കനില്‍ ജോലി നേടാന്‍ അവസരം.
പ്രോസസിങ് മാനേജര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. താല്‍പര്യമുള്ളവര്‍ ജനുവരി 31ന് മുന്‍പായി തപാല്‍ മുഖേന അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കരള ചിക്കനില്‍ പ്രോസസിങ് മാനേജര്‍ റിക്രൂട്ട്മെന്റ്. ആകെ 01 ഒഴിവ്.
പ്രായപരിധി
35 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
ലൈവ് സ്റ്റോക്ക് പ്രൊഡക്‌ട് ടെക്നോളജിയില്‍ MVSC ബിരുദം. കൂടെ ഒരു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ബിവിഎസ് സി ബിരുദവും, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിക്കുക. ശേഷം ജനുവരി 31ന് മുന്‍പായി തപാല്‍ മുഖാന്തിരം അപേക്ഷിക്കുക.
അപേക്ഷയോടൊപ്പം റെസ്യൂമെയും, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോപ്പികളും സഹിതമാണ് അപേക്ഷിക്കേണ്ടത്.
വിലാസം:
The chairman & managing director,
Kudumbashree Broiler Farmers producers company limited,
TC94/3171,
Behind Lalith Flora,
Opposite st annes church,
pallimukku,
pettah,
thiruvananthapuram- 695024.
