Site icon Malayalam News Live

ക്രിസ്മസ്-പുതുവത്സര യാത്രാ തിരക്ക്; മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

മുംബൈ: ക്രിസ്മസ് -പുതുവത്സര അവധിയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു.

നാട്ടിലെത്താൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മുബൈയിലെ മലയാളികള്‍ക്ക് സ്പെഷ്യല്‍ ട്രെയിൻ സഹായകരമാകും. മുംബൈ എല്‍ടിടിയില്‍ നിന്നും കൊച്ചുവേളിയിലേക്കാണ് പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചത്.

കോട്ടയം വഴിയായിരിക്കും ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിലെത്തുക (തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷൻ).

ഡിസംബര്‍ 19, 26, ജനുവരി രണ്ട്, ജനുവരി ഒൻപത് തീയതികളില്‍ വൈകിട്ട് നാലിനായിരിക്കും മുംബൈ എല്‍ടിടിയില്‍ നിന്ന് ട്രെയിൻ കൊച്ചുവേളിയിലേക്ക് പുറപ്പെടുക. തിരിച്ച്‌ കൊച്ചുവേളിയില്‍ നിന്ന് ഡിസംബര്‍ 21,28, ജനുവരി നാല്, ജനുവരി 11 തീയതികളില്‍ വൈകിട്ട് 4.20ന് മുബൈ എല്‍ടിടിയിലേക്കും ട്രെയിൻ പുറപ്പെടും.

Exit mobile version