Site icon Malayalam News Live

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, ദശലക്ഷക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാൻ ആലോചനയുമായി കേന്ദ്രസര്‍ക്കാര്‍.

ഡൽഹി : ബജറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ, മിനിമം വേതനം, പെൻഷൻ മുതലായവ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മിനിമം വേതനം, പെൻഷൻ, മെഡിക്കല്‍ ഇൻഷുറൻസ്, പ്രസവാനുകൂല്യങ്ങള്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ പരിഗണനയിലുണ്ട്.

2020ലെ സാമൂഹ്യസുരക്ഷാ നിയമത്തില്‍ വിഭാവനംചെയ്തിട്ടുള്ള വേതന വ്യവസ്ഥ നടപ്പാക്കുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. ഇതിനായി വിവിധ മാര്‍ഗങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇന്ത്യയിലെ ഗാര്‍ഹിക തൊഴിലാളികളുടെ കൃത്യമായ കണക്ക് സര്‍ക്കാരിന് ലഭിച്ചാലുടൻ അന്തിമ തീരുമാനമെടുക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version