Site icon Malayalam News Live

അച്ഛന്റെ കൈപിടിച്ച്‌ വിവാഹവേദിയില്‍; തൂവെള്ള ഗൗണില്‍ ക്രിസ്ത്യൻ വധുവായി കീര്‍ത്തി സുരേഷ്; വൈറലായി ചിത്രങ്ങൾ

ചെന്നൈ: കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരം കീർത്തി സുരേഷും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലും വിവാഹിതരായത്.

തമിഴ് ആചാര പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ അന്നുതന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

കീർത്തിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
അച്ഛനും സിനിമ നിർമാതാവുമായ സുരേഷ്കുമാറിന്റെ കെെപിടിച്ച്‌ വിവാഹവേദിയിലേക്ക് കയറുന്നതിന്റെയും വിവാഹനിമിഷങ്ങളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

വരുണ്‍ ധവാൻ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ കീർത്തിക്ക് ആശംസകള്‍ അർപ്പിച്ച്‌ കമന്റ് ചെയ്തു. സ്വർഗതുല്യമായ ചിത്രങ്ങളെന്നാണ് ആരാധകരുടെ കമന്റ്.

എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവൻ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിന്റെ ഉടമ കൂടിയാണ്

Exit mobile version