Site icon Malayalam News Live

കേരള സര്‍ക്കാര്‍ കെ-ഡിസ്‌കില്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയില്‍ ജോലി; ലക്ഷങ്ങള്‍ ശമ്പളം വാങ്ങാം; ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം: കേരള സര്‍ക്കാരിന് കീഴില്‍ ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (K-DISC) ജോലി നേടാന്‍ അവസരം.

കെഡിസ്‌കിന്റെ വര്‍ക്ക് നിയര്‍ ഹോം പ്രോജക്ടിന്റെ ഭാഗമായി വിവിധ മാനേജര്‍ തസ്തികകളിലാണ് നിയമനം നടക്കുന്നത്. കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് നേരിട്ട് നടത്തുന്ന നിയമനങ്ങളാണിവ. താല്‍പര്യമുള്ളവര്‍ക്ക് ഏപ്രില്‍ 1ന് മുന്‍പായി അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

കെഡിസ്‌കില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഗ്രേഡ് 1, സീനിയര്‍ പ്രോഗ്രാം മാനേജര്‍ ഗ്രേഡ് 1 റിക്രൂട്ട്‌മെന്റ്. ആകെ മൂന്ന് ഒഴിവുകള്‍.

അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഗ്രേഡ് 1 = 01 ഒഴിവ് (ജോബ് കോഡ് WNH01)

സീനിയര്‍ പ്രോഗ്രാം മാനേജര്‍ ഗ്രേഡ് 1 = 02 ഒഴിവുകള്‍ (ജോബ് കോഡ് WNH02)

യോഗ്യത

അസിസ്റ്റന്റ് ജനറല്‍ മാനേജര്‍

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ബിടെക് / എംബിഎ.

ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം.

സീനിയര്‍ പ്രോഗ്രാം മാനേജര്‍

അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബിടെക് / എംബിഎ.

ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഇതിന് പുറമെ മികച്ച ആശയവിനിമയം, മള്‍ട്ടി ടാസ്‌കിങ് ജോലികള്‍ ചെയ്യാന്‍ കഴിയണം.

ശമ്പളം

അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ = 125000 രൂപമുതല്‍ 150000 രൂപ വരെ.

സീനിയര്‍ പ്രോഗ്രാം മാനേജര്‍ = 90,000 രൂപമുതല്‍ 1,00000 രൂപ വരെ.

തിരഞ്ഞെടുപ്പ്

ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച്‌ യോഗ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കും. ശേഷം എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ തന്നിട്ടുള്ള സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം വിശദമായ വിജ്ഞാപനം വായിച്ച്‌ മനസിലാക്കി ഏപ്രില്‍ 1ന് മുന്‍പായി അപേക്ഷ നല്‍കുക. തന്നിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്‌ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം kdiscrecruitment2025@gmail.com എന്ന വിലാസത്തിലേക്ക് അയക്കണം.

Exit mobile version