Site icon Malayalam News Live

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയ്ക്ക് നേരെ രക്ഷാപ്രവര്‍ത്തനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍, ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം.

യുവതിയുടെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് യുവതി പരാതി നല്‍കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

 

ഏപ്രില്‍ നാലിന് നടന്ന സംഭവത്തില്‍ പത്ത് ദിവസം പിന്നിട്ടിട്ടും അന്വേഷണ പുരോഗതിയില്ലെന്ന യുവതിയുടെ പരാതിയില്‍ ഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. കായംകുളം പൊലീസ് കേസ് അട്ടിമറിച്ചെന്നും യുവതി ആരോപിച്ചിരുന്നു. എന്നാല്‍, കേസ് അന്വേഷണത്തിലും പ്രതിക്കെതിരെ നടപടി സ്വീകരിക്കുന്നതിലും കായംകുളം പൊലീസിന് വീഴ്ച്ച സംഭവിച്ചില്ലെന്ന് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ വ്യക്തമാക്കി.

 

സിനില്‍ സബാദിനെതിരെ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വകുപ്പകളായിരുന്നതിനാലാണ് നോട്ടീസ് നല്‍കി വിട്ടയച്ചതെന്ന വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്.

Exit mobile version