Site icon Malayalam News Live

‘ഞാന്‍ കട്ടപ്പന സി.ഐ’ ! പൊലീസുകാരന്‍ ചമഞ്ഞ് എട്ടാം കാസ് വിദ്യാര്‍ത്ഥിനിയുമായെത്തി റൂമെടുത്തു; ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെ പിടിവീണു; കരാട്ടെ അധ്യാപകനായ പാസ്റ്റര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

ഇടുക്കി: പൊലീസുകാരനെന്ന വ്യാജേന എട്ടാം കാസ് വിദ്യാര്‍ത്ഥിനിയുമായെത്തി ലോഡ്ജില്‍ മുറിയെടുത്ത പാസ്റ്റര്‍ അറസ്റ്റില്‍.

പെരുംതൊട്ടി ചക്കാലക്കല്‍ ജോണ്‍സണ്‍ (സണ്ണി-51) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.

സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇയാള്‍ വിവിധ സ്‌കൂളുകളില്‍ കരാട്ടെയും പഠിപ്പിക്കുന്നുണ്ട്. കട്ടപ്പന സിഐ ആണെന്നും പറഞ്ഞാണ് ഇയാള്‍ നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്.

സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ കൂടെയുള്ളത് മകളാണെന്നാണ് പ്രതി ആദ്യം പറഞ്ഞത്.

തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി പ്രതിയുടെ മകളല്ലെന്ന് വ്യക്തമായി. പിന്നീട് കേസെടുക്കുകയായിരുന്നു.

Exit mobile version