Site icon Malayalam News Live

യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ; ഇയാൾ ഒളിവിലാണ്; സ്ത്രീധനത്തിന്റെ പേരിൽ യുവതിയുമായി സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നും മർദ്ദിക്കാറുണ്ടെന്നും ബന്ധുക്കൾ

കാസർഗോഡ് : യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസർകോട് ബോവിക്കാനത്താണ് സംഭവം. പൊവ്വല്‍ ബെഞ്ച്‌കോടതിയില്‍ പി എ ജാഫറിന്റെ ഭാര്യ അലീമ (35) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ജാഫർ ഒളിവില്‍ പോയതായി പൊലീസ് പറയുന്നു.

അലീമയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ജാഫർ അലീമയെ പതിവായി മർദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇരുവരും തമ്മില്‍ രാത്രിയും വഴക്കുണ്ടായിരുന്നു. പിന്നാലെ അലീമയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അലീമയുടെ ശരീരത്തില്‍ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മക്കള്‍: നാസിയ, അംന, സഫ്‌ന, ഷിഫാന,സഫാന.

Exit mobile version