Site icon Malayalam News Live

എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് വിമര്‍ശിച്ച്‌ മുഖ്യമന്ത്രി; തിരുത്താനുള്ളവര്‍ തിരുത്തണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുത്താനുള്ളവര്‍ തിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിലവിലെ സര്‍ക്കാര്‍ സമ്പ്രദായങ്ങള്‍ കെഎഎസുകാര്‍ അതേപടി പിന്തുടരരുത്.

ചുവപ്പുനാട പഴയതു പോലെ ഇല്ല. പക്ഷെ ചില വകുപ്പുകളില്‍ ഇപ്പോഴും ഉണ്ടെന്നും അത് മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ല. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ഫയലുകളില്‍ കാലതാമസം പാടില്ല. ജനപ്രതിനിധികളെ വിലകുറച്ച്‌ കാണരുതെന്നും ജനങ്ങള്‍ക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നല്‍കലാകണം ഫയല്‍ നോട്ടത്തിന്റെ മാനദണ്ഡമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Exit mobile version