Site icon Malayalam News Live

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് അനില്‍ അക്കര

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര.

മുൻ മന്ത്രി എ.സി. മൊയ്തീൻ, മുൻ എം.പി പി.കെ. ബിജു, സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ്, സി.കെ. ചന്ദ്രൻ, പി.കെ. ഷാജൻ എന്നിവര്‍ക്കെതിരെ ഇ.ഡി അറസ്റ്റ് ചെയ്ത പ്രതികളെക്കൂടി ചേര്‍ത്ത് കേസെടുക്കണമെന്ന് അനില്‍ അക്കര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഇതുസംബന്ധിച്ച്‌ ഡി.ജി.പി, തൃശൂര്‍ എസ്.പി, ഇരിങ്ങാലക്കുട എസ്.എച്ച്‌.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയതായും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും അനില്‍ അക്കര പറഞ്ഞു.

Exit mobile version