Site icon Malayalam News Live

കരുവന്നൂര്‍ ബാങ്കില്‍ വായ്പ തിരിച്ചു പിടിക്കല്‍; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രഖ്യാപിച്ചു; പലിശ ഇളവ് നല്‍കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ വായ്പ തിരിച്ചു പിടിക്കാൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രഖ്യാപിച്ചു.

മാത്രമല്ല വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് വലിയ പലിശ ഇളവ് നല്‍കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ ചന്ദ്രശേഖരന്‍. ഒരു വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവാണ്‌ അനുവദിക്കുക.

അഞ്ച് വര്‍ഷം വരെ കുടിശ്ശികയുള്ള വായ്പയ്ക്ക് പരമാവധി 50 ശതമാനം വരെ പലിശയിളവും നല്‍കും.

മാരകമായ രോഗമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മാതാപിതാക്കള്‍ മരിച്ച മക്കള്‍ എന്നിവര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച്‌ പലിശയില്‍ ഇളവ് അനുവദിക്കും. ഡിസംബര്‍ 30 വരെയാകും പലിശയിളവ് അനുവദിക്കുകയെന്നും ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.

Exit mobile version