Site icon Malayalam News Live

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇഡി നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍; കുറ്റാരോപിതരുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടരുത്

കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ മുഴുവൻ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടററ്റിന്‍റെ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍.

ഇഡി കേസുകളില്‍ കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പിഎംഎല്‍എ നിയമത്തില്‍ ഇത്തരത്തില്‍ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടണം എന്ന് പറയുന്നില്ലെന്നും കേസുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടരുതെന്നും കോടതി വ്യക്തമാക്കി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട തൃശൂര്‍ സ്വദേശികളായ ദമ്പതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. കുറ്റകൃത്യത്തിന് മുൻപ് സമ്പാദിച്ച സ്വത്തും ഇഡി കണ്ടുകെട്ടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

Exit mobile version