Site icon Malayalam News Live

കർണാടകയിൽ വിനോദയാത്രയ്ക്കുപോയ എംബിബിഎസ് വിദ്യാർഥിനി കടലില്‍ മുങ്ങി മരിച്ചു

കർണാടക: കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനിയായ മെഡിക്കല്‍ വിദ്യാർത്ഥിനി കർണാടകയില്‍ കടലില്‍ മുങ്ങി മരിച്ചു. ഞായറാഴ്ച ആയിരുന്നു സംഭവം.

 

കർണാടകയിലെ കാർവാർ മെഡിക്കല്‍ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കല്യാണി (20) ആണ് മരിച്ചത്. വിനോദയാത്രക്കിടെ കർണാടകയിലെ ഗോകർണ ബീച്ചിൽ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടെ കല്യാണിയും മറ്റൊരു വിദ്യാർത്ഥിയും തിരയില്‍ അകപ്പെട്ടു. ഇരുവരെയും കൂടെയുളളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

 

തുടർന്ന് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലില്‍ ഒരാളെ രക്ഷപ്പെടുത്തി. കല്യാണിയെ കരക്കെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

Exit mobile version