Site icon Malayalam News Live

കരിമല കാനനപാതയില്‍ നാളെ മുതല്‍ 14 വരെ പ്രവേശനമില്ല; മകരവിളക്ക് ദിവസം സ്‌പോട് ബുക്കിങ് ആയിരം പേര്‍ക്ക് മാത്രം

പത്തനംതിട്ട: കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയില്‍ നാളെ മുതല്‍ മകരവിളക്കു ദിവസമായ 14 വരെ തീര്‍ഥാടകര്‍ക്കു പ്രവേശനമില്ല.

എരുമേലി പേട്ടതുള്ളല്‍ കഴിഞ്ഞു വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിനു മാത്രമാണ് കാനന പാതയിലൂടെ പമ്പയിലേക്ക് പോകാന്‍ ഈ ദിവസങ്ങളില്‍ അനുമതിയുള്ളത്. തീര്‍ഥാടകരെ മുക്കുഴിയില്‍ നിന്നു തിരിച്ചയയ്ക്കും.

നിലയ്ക്കല്‍ വഴി മാത്രമേ ഈ ദിവസങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ അനുവദിക്കൂ.
പമ്പയില്‍ പ്രവര്‍ത്തിച്ചുവന്ന സ്‌പോട് ബുക്കിങ് കൗണ്ടറുകള്‍ പൂര്‍ണമായും നിലയ്ക്കലിലേക്കു മാറ്റി.

ഇന്നലെ മുതല്‍ സ്‌പോട് ബുക്കിങ് 5000 മാത്രമായി കുറച്ചു. മകരവിളക്ക് ദിവസമായ 14ന് സ്‌പോട് ബുക്കിങ് വഴി ആയിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ സാധിക്കുക.

Exit mobile version