Site icon Malayalam News Live

ആരാധകര്‍ക്കുള്ള ധനുഷിന്റെ പൊങ്കല്‍ സമ്മാനം; വിഘ്നേഷ് രാജ ഒരുക്കുന്ന ‘കര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രത്തില്‍ മമിത ബൈജുവും

ചെന്നൈ: സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന നടൻ ധനുഷിന്റെ 54-ാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘കര’ എന്നാണ് ചിത്രത്തിന്റെ പേര്.

വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. തീവ്രമായ നോട്ടത്തോടെയുള്ള ധനുഷിനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.

നടി മമിത ബൈജു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊങ്കല്‍ സമ്മാനമായാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയത്.

കത്തിയെരിയുന്ന വീടുകളുടെ പശ്ചാത്തലത്തിലും പാടത്തിന് നടുവിലും ധനുഷിനെ അവതരിപ്പിക്കുന്ന പോസ്റ്റർ ശ്രദ്ധേയമാണ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നാണ് വിവരം, എന്നാല്‍ ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ജി വി പ്രകാശ് കുമാറാണ് ‘കര’യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ഉടൻ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

Exit mobile version