കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി.
മീനച്ചിൽ കുറിച്ചിത്താനം,നെല്ലിത്താനത്തുമല ഭാഗത്ത് കണ്ണം ചിറയിൽ വീട്ടിൽ ആൽബിൻ അനി (23) യെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് മരങ്ങാട്ടുപിള്ളി, പാലാ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
