Site icon Malayalam News Live

കണ്ണൂരിലെ പ്രമുഖ ജൂവലറിയില്‍ മുൻ ചീഫ് അക്കൗണ്ടന്റായ വനിതാ ജീവനക്കാരി തട്ടിയെടുത്തത് ഏഴരക്കോടിയുടെ മൂന്ന് ഇരട്ടിയിലേറെ; പൊലീസ് ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു.

 

കണ്ണൂര്‍ : നടത്തിയത് വൻ കുംഭകോണമെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു.കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 25 കോടിയോളം രൂപയുടെ വെട്ടിപ്പു ജൂവലറിയില്‍ നടന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്ന പ്രാഥമിക വിവരംകണ്ണൂര്‍ നഗരത്തിലെ താവക്കരയിലെ കൃഷ്ണാ ജൂവലറിയില്‍ നിന്നും ഏഴര കോടി രൂപ ചീഫ് അക്കൗണ്ടന്റ് തട്ടിയെടുത്ത സംഭവത്തില്‍ ഇതോടെ ദൂരൂഹത തുടരുകയാണ്.

ജൂവലറിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വന്നിരുന്ന ചിറക്കല്‍ സ്വദേശിനി കെ.സിന്ധു നടത്തിയ ത് ഏഴു കോടി 55 ലക്ഷം രൂപയുടെ തട്ടിപ്പു മാത്രമല്ലെന്നാണ് പുറത്തു വരുന്നത് കഴിഞ്ഞ ദിവസം മുതല്‍ കണ്ണൂര്‍ സിഐ പി എബിനുമോഹന്റെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. മൂന്നര കിലോ സ്വര്‍ണം ഇവര്‍ പര്‍ച്ചേസ്സ് ബില്ലുണ്ടാക്കാതെ ജൂവലറിയില്‍ നിന്നും കടത്തിയതായാണ് വിവരം. ഏകദേശം 24 കോടിയുടെ സാമ്ബത്തിക ക്രമക്കേടുകളാണ് ജൂവലറിയില്‍ നടന്നിരിക്കുന്നത്. സിന്ധു , ഭര്‍ത്താവ് ബാബു, അമ്മ സരസ്വതി എന്നിവരുടെ അക്കൗണ്ടുകളി ലോക്കാണ് ജൂവലറിയുടെ അക്കൗണ്ടില്‍ നിന്നും ഫണ്ട് വകമാറ്റിയത്.

ജിഎസ്ടി അടക്കാനുള്ള പണത്തില്‍ നിന്നു മാത്രം മൂന്ന് കോടി തിരിമറി നടത്തിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം കണ്ണൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സന്ദീപ് ആൻഡ് സന്ദീപ് കണ്‍സള്‍ട്ടന്റ് നടത്തിയ പരിശോധനയിലാണ് കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. പരിശോധന വേളയില്‍ വിവരങ്ങള്‍ പുറത്തു പറയാതിരിക്കാൻ കെ.സിന്ധു തനിക്ക് രഹസ്യമായി പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നുവെന്നും അനുസരിച്ചില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി സന്ദീപ് കുമാര്‍ പറഞ്ഞു. ഈ കാര്യം ചൂണ്ടികാട്ടി കൊണ്ടു താൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതുപ്രകാരം സ്ഥാപനത്തിന് പൊലീസ് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.സിന്ധു തനിയെ ഇത്രമാത്രം വലിയ തട്ടിപ്പു നടത്തിയതായി പൊലീസ് വിശ്വസിക്കുന്നില്ല. ഇവരുടെ ഭര്‍ത്താവ് കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്‌റേറ്റ് ബിസിനസുകാരനാണ്. കണ്ണൂര്‍ നഗരത്തിന് വിളിപ്പാടകലെ കോടികള്‍ വിലമതിക്കുന്ന ആഡംബര വീട് ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുണ്ട്. സിന്ധു ജൂവലറിയില്‍ നിന്നും വെട്ടിച്ച പണം ഉപയോഗിച്ചാണോ ഇതു വാങ്ങിയതെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തേക്ക് സിന്ധു ഹാജരാക്കുന്നത്.

 

Exit mobile version