Site icon Malayalam News Live

പൊലീസ് അമിത പിഴ ചുമത്തുന്നു; കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസ് സമരം; പ്രശ്‌നപരിഹാരമില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി

കണ്ണൂർ: പൊലീസ് അമിത പിഴ ചുമത്തുന്നുവെന്ന് ആരോപിച്ച്‌ കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്.

ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സൂചനാ പണിമുടക്ക്.
പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെങ്കില്‍ 18 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് കമ്മിറ്റി അറിയിച്ചു.

ജില്ലയില്‍ കൂടുതല്‍പ്പേരും സ്വകാര്യ ബസുകളെ ആശ്രയിക്കുന്നതിനാല്‍ ബസ് പണിമുടക്കില്‍ വലയുകയാണ് പൊതുജനം. അതേസമയം, പ്രധാന റൂട്ടുകളിലെല്ലാം കെഎസ്‌ആർടിസി സർവീസ് നടത്തുന്നുണ്ട്. മുൻനിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമില്ല.

Exit mobile version