Site icon Malayalam News Live

കണ്ണൂരിലെ ‘വീട്ടിലെ വോട്ടില്‍’ ക്രമക്കേടുണ്ടെന്ന യുഡിഎഫ് പരാതി കളക്ടര്‍ തള്ളി; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കണ്ണൂർ: വീട്ടിലെ വോട്ടില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച്‌ യുഡിഎഫ് നല്‍കിയ പരാതികള്‍ കണ്ണൂർ ജില്ലാ കളക്ടർ തള്ളി.

പേരാവൂരിലും പയ്യന്നൂരിലും വീഴ്ചയില്ലെന്ന് പരാതി പരിശോധിച്ച്‌ ശേഷം ജില്ലാ കളക്ടർ അറിയിച്ചു. രണ്ട് സ്ഥലങ്ങളിലും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.

പേരാവൂർ പഞ്ചായത്തിലെ 123-ാം ബൂത്തില്‍ കല്യാണിയുടെ (106 ) വോട്ട് സിപിഎം പേരാവൂർ ബംഗ്ലക്കുന്ന് ബ്രാഞ്ച് കമ്മിറ്റി അംഗം രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് പ്രവർത്തകുടെ ആരോപണം. പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കല്യാണിയെ നിർബന്ധപൂർവം സമ്മർദത്തിലാക്കിയാണ് വോട്ട് രേഖപ്പെടുത്തിയതെന്നുമാണ് യുഡിഎഫ് കളക്ടർക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ വോട്ടറും മകളും നിർദേശിച്ചയാളാണ് വോട്ട് രേഖപ്പെടുത്താൻ സഹായിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

Exit mobile version