Site icon Malayalam News Live

കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് പണയ സ്വർണം തട്ടിയ അസിസ്റ്റൻ്റ് മാനേജർ അറസ്റ്റിൽ; ബാങ്കിൽ സൂക്ഷിക്കേണ്ട സ്വർണ്ണം മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച് തട്ടിയെടുത്തത് 60 ലക്ഷത്തോളം രൂപ; ബാങ്കിൽ സ്വർണ്ണത്തിന് പകരം വെച്ചത് തിരൂർ പൊന്ന്

കണ്ണൂർ: താഴെ ചൊവ്വ കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് പണയ സ്വർണം തട്ടിയ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. കണ്ണാടിപ്പറമ്പ് സ്വദേശി സുജേഷ് ആണ് പിടിയിലായത്.

ബാങ്കിൽ സൂക്ഷിക്കേണ്ട സ്വർണം പുറത്തെ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ചാണ് ഇയാൾ പണം വാങ്ങിയത്. 60 ലക്ഷത്തോളം രൂപയുടെ സ്വർണ്ണം തട്ടിയതായാണ് പൊലീസ് കണ്ടെത്തിയത്.

 

ബാങ്കിൽ സ്വർണ്ണത്തിന് പകരം തിരൂർ പൊന്ന് വെച്ചായിരുന്നു തട്ടിപ്പ്.

 

Exit mobile version