Site icon Malayalam News Live

കണ്ണൂരുകാരുടെ പ്രിയപ്പെട്ട വിഭവം; എണ്ണയില്‍ വറത്തു കോരി എടുക്കുന്ന മുട്ടാപ്പം തയ്യാറക്കി നോക്കിയാലോ? റെസിപ്പി ഇതാ

കോട്ടയം: പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് മുട്ടാപ്പം. എണ്ണയില്‍ വറത്തു കോരി എടുക്കുന്ന ഈ രുചി എല്ലാവർക്കും ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങള്‍

കുതിർത്ത പച്ചരി -1 കപ്പ്‌
ചോറ് -1/4 കപ്പ്‌
മുട്ട -1
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്

ഗുല്‍ഖാണ്ഡ് പേട തയാറാക്കിയാലോ ?

പാകം ചെയ്യുന്ന വിധം

പച്ചരിയും ചോറും മുട്ടയും ഉപ്പ് ചേർത്ത് മിക്സിയില്‍ നന്നായി ദോശ മാവിന്റെ പരുവത്തില്‍ അരച്ച്‌ എടുക്കുക. മാവ് 5-6 മണിക്കൂർ അടച്ചു വെക്കുക. ശേഷം ഉണ്ണിയപ്പ പാത്രത്തില്‍ ചൂടായാല്‍ അല്പം എണ്ണ തടവിയ ശേഷം മാവ് ഒഴിച്ച്‌ പകുതി പാകമാവുമ്പോള്‍ അത് തിരിച്ചു ഇടുക. മുഴവൻ പാകമായാല്‍ അത് ചട്ടിയില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. കണ്ണൂരുകാരുടെ പ്രിയപ്പെട്ട മുട്ടാപ്പം റെഡി. മുട്ടാപ്പവും ചിക്കൻ കറിയും നല്ല കോമ്പിനേഷൻ ആണ്.

Exit mobile version