Site icon Malayalam News Live

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; ശാരീരിക പീഡനം, 7 ലക്ഷം ധൂർത്തടിച്ചു; കൗൺസിലിംങിൽ ഗാർഹിക പീഡന വിവരങ്ങൾ പറഞ്ഞതിന് പിന്നാലെ കൊല; വടിവാൾ കൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയായിരുന്നു; ആക്രമണത്തിൽ തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റു

കണ്ണൂർ: വനിതാ സിവില്‍ പൊലീസ് ഓഫീസറെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

മാങ്ങാട്ടുപറമ്ബ് സായുധ പൊലീസ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസറും കരിവെള്ളൂർ പലിയേരി കൊവ്വല്‍ സ്വദേശിനിയുമായ പി ദിവ്യശ്രീയെ (35) ഭർത്താവ് കെ രാജേഷ് ആണ് കൊലപ്പെടുത്തിയത്. ഗാർഹിക പീഡന വിവരങ്ങള്‍ കൗണ്‍സിലിങ്ങില്‍ പറഞ്ഞതിന്റെ ദേഷ്യത്തെ തുടർന്നാണ് അരുംകൊലയെന്നാണ് വിവരം.

അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് രാജേഷ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഏഴു ലക്ഷം രൂപ ധൂർത്തടിച്ചെന്ന് ദിവ്യശ്രീ പറഞ്ഞതും രാജേഷിനെ പ്രകോപിച്ചു. കുംടുംബപ്രശ്നത്തെത്തുടർന്ന് ഇരുവരും മാറിത്താമസിക്കുകയായിരുന്നു.

ഇന്നലെ കുടുംബ കോടതിയില്‍ സിറ്റിങ് ഉണ്ടായിരുന്നു. സിറ്റിങ്ങിലാണ് രാജേഷ് ഉപദ്രവിക്കുന്നതായി ദിവ്യശ്രീ വെളിപ്പെടുത്തിയത്.

വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും തുടർന്ന് വടിവാളുകൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു.

തടയാൻ ശ്രമിച്ച പിതാവ് കെ വാസുവിനും വെട്ടേറ്റു. നിലവിളിച്ച്‌ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ദിവ്യശ്രീയെ രക്ഷിക്കാനായില്ല.

സംഭവശേഷം കടന്നുകളഞ്ഞ ഭർത്താവ് കൊഴുമ്മല്‍ സ്വദേശി കെ രാജേഷിനെ പൊലീസ് പിന്നീടു അടുത്തുള്ള ബാറില്‍നിന്നു പിടികൂടി.

രാജേഷ് മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവ്യശ്രീയുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

Exit mobile version