Site icon Malayalam News Live

കണ്ണൂരിൽ അംഗണവാടിയിൽ നിന്ന് വീണ് മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്; ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അപകട വിവരം മറച്ചുവെച്ച അധ്യാപികക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി

കണ്ണൂർ : വെടിപ്പിൻച്ചാലിൽ അംഗണവാടിയിൽ നിന്ന് വീണ് മൂന്നര വയസ്സുകാരന് ഗുരുതര പരിക്ക്. ആന്തരിക രക്തസ്രാവത്തെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.

സംഭവത്തിൽ അധ്യാപികയ്ക്കെതിരെ കുട്ടിയുടെ കുടുംബം രംഗത്തെത്തി. അപകട വിവരം അറിയിക്കാതെയും, കുട്ടിക്ക് കൃത്യ സമയത്ത് ചികിത്സ നൽകാതേയും, കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്ന് മാതാപിതാക്കളിൽ നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു.

കൂടാതെ  മുറിവിൽ ചായപ്പൊടി വെച്ച് കെട്ടുകയും ചെയ്തതായി രക്ഷിതാക്കൾ ആരോപിച്ചു.

 

Exit mobile version