Site icon Malayalam News Live

പട്ടാപ്പകൽ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കാഞ്ഞിരപ്പള്ളി പോലീസ്;സെമിത്തേരിയിൽ നിന്നും പ്രാർഥനക്കഴിഞ്ഞിറങ്ങിയ സ്ത്രീയുടെ മാല പൊട്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു

കാഞ്ഞിരപ്പള്ളി : പട്ടാപ്പകൽ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കാഞ്ഞിരപ്പള്ളി പോലീസ്. ബേബിച്ചൻ എന്ന് വിളിക്കുന്ന ബാബു സെബാസ്റ്റ്യനാണ് പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച രാവിലെ 10 മണിയോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കത്തീഡ്രലിൽ ആയിരുന്നു സംഭവം
പള്ളിയുടെ സെമിത്തേരിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് – ഇറങ്ങിയ അമ്മിണി എന്ന സ്ത്രീയുടെ മാല പൊട്ടിച്ച് ബേബിച്ചൻ കടന്നു കളയുകയായിരുന്നു.

മാല പോയതോടെ കാഞ്ഞിരപ്പള്ളി പോലീസിൽ വിവരമറിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊൻകുന്നത്ത് നിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ ശ്യാംകുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐമാരായ അഭിലാഷ്, നജീബ്, പോലീസ് ഉദ്യോഗസ്ഥരായ പ്രദീപ്, ശ്രീരാജ്, വിമൽ, പീറ്റർ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Exit mobile version