Site icon Malayalam News Live

കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികച്ചുവയോടുകൂടിയുള്ള ആഗ്യം കാണിച്ചു; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികച്ചുവയോടുകൂടിയുള്ള ആഗ്യം കാണിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

എരുമേലി വണ്ടൻപതാൽ ഭാഗത്ത് വെള്ളുപ്പറമ്പിൽ വീട്ടിൽ ഷഹീർ (41) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികച്ചുവയോടുകൂടിയുള്ള ആംഗ്യം കാണിക്കുകയും, കുട്ടിയെ പിന്തുടരുകയുമായിരുന്നു.

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ഫൈസലിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Exit mobile version