Site icon Malayalam News Live

കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രി കാന്റീൻ ഭക്ഷണത്തില്‍ പാറ്റ; ഭക്ഷണം വാങ്ങിയ ആള്‍ ആശുപത്രി അധികൃതർക്ക് പരാതി നല്‍കി; ഇന്നലെ ഇതേ കാന്റീനിലെ ഭക്ഷണത്തില്‍നിന്നും വണ്ടിനെ കിട്ടിയിരുന്നു

കോട്ടയം: കോട്ടയത്ത് ആശുപത്രി കാന്റീൻ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രി കാന്റീനില്‍ നിന്ന് വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടത്.

ഭക്ഷണം വാങ്ങിയ ആള്‍ ആശുപത്രി അധികൃതർക്ക് പരാതി നല്‍കി. ഇന്നലെ ഇതേ കാന്റീനിലെ ഭക്ഷണത്തില്‍ വണ്ടിനെ കിട്ടിയതായും ആശുപത്രി അന്തേവാസികള്‍ പറഞ്ഞു.

രണ്ട് മാസം മുമ്പ് ബിരിയാണിയില്‍ പുഴുവിനെ കണ്ടതിനെ തുടർന്ന് ഈ കാന്റീൻ പൂട്ടിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം തുറന്ന് പ്രവർത്തിച്ചപ്പോഴാണ് വീണ്ടും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിളമ്പിയത്.

Exit mobile version