Site icon Malayalam News Live

കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു; 2 മരണം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു.

അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു.

കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടുക്കി വെണ്‍മണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്ബില്‍ നിജോ തോമസ് (33), ഇരുപത്തിയാറാം മൈല്‍ പുല്‍പ്പാറ വീട്ടില്‍ ബിനു പി പി ( 44) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 3.30 ഓടെ പേട്ട സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തില്‍പെട്ട ബിനു സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിക്കുകയായിരുന്നു. നിജോ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്.

Exit mobile version