Site icon Malayalam News Live

വൻ ലഹരി വേട്ട; തിരുവനന്തപുരത്തും കോട്ടയത്തും നിന്നുമായി പിടികൂടിയത് രണ്ടര കിലോയിൽ അധികം കഞ്ചാവ്; രണ്ടിടങ്ങളിലായി 2 പേർ പിടിയിൽ

തിരുവനന്തപുരം: നാവായിക്കുളത്ത് 1.5 കിലോ ഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. നാവായിക്കുളം സ്വദേശി അശോകൻ (54 വയസ്) എന്നയാളാണ് അറസ്റ്റിലായത്.
വർക്കല എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവൻ്റീവ് ഓഫീസർ കെ.സുദർശനൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ രതീശൻ ചെട്ടിയാർ, വിജയകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ലിബിൻ, അരുൺ മോഹൻ, സിവിൽ എക്സൈസ് ഓഫീസർ രതീഷ്.എം.ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രഞ്ജു എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

മറ്റൊരു കേസിൽ, കോട്ടയം നാട്ടകത്ത് 1.1 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. തിരുവാർപ്പ് സ്വദേശിയായ താരിഫ് പി.എസ് എന്നയാളെയാണ് പിടികൂടിയത്. ചെറു പൊതികളിലാക്കി ഇവ ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകുകയായിരുന്നു ഇയാൾ.
കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അഖിൽ.എ യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽകുമാർ.എൻ.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ രാജേഷ്.എസ്, ആനന്ദരാജ്, കണ്ണൻ.സി, സി.കെ.സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരികൃഷ്ണൻ, വിൽഫു.പി.സക്കീർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

Exit mobile version