Site icon Malayalam News Live

വില്പനയ്ക്ക് എത്തിച്ച 6 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ; കഞ്ചാവ് കടത്താൻ ശ്രമിച്ച ഓട്ടോറിക്ഷയും പിടികൂടി

ഇടുക്കി: അടിമാലിയിൽ വിൽപ്പനയ്ക്ക് എത്തിച്ച ആറു കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ. നേര്യമംഗലം 46 ഏക്കർ സ്വദേശി തണ്ടയിൽ ഷമീർ അഷ്‌റഫ്‌ (34), അടിമാലി പൊളിഞ്ഞപാലം സ്വദേശി ബൈജു തങ്കപ്പൻ(39),അടിമാലി മച്ചിപ്ലാവ് വട്ടപറമ്പിൽ ജെറിൻ തോമസ് (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

മച്ചിപ്ലാവിന് സമീപം വെച്ചാണ് അടിമാലി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ കനിയുടെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താൻ ശ്രമിച്ച KL07 BF 8311 നമ്പർ ഓട്ടോറിക്ഷയും പിടികൂടി.

സബ് ഇൻസ്പെക്ടർ അബ്ദുൽ കനി , എസ് ഐ മാരായ സെബാസ്റ്റ്യൻ , മണിയൻ കെ ഡി , എസ് സി പി ഒ സുരേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്യും.

Exit mobile version