സുഭാഷ് ചന്ദ്രബോസിനെ ‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന്’ വിളിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി കങ്കണ റണാവത്; പരിഹസിച്ച്‌ കെടിആര്‍

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിളിച്ച്‌ ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്.

ഹിമാചല്‍ പ്രദേശിലെ മാണ്ഡി സീറ്റില്‍ നിന്നാണ് താരം മത്സരിക്കുന്നത്. നടിയുടെ പരാമർശത്തെ പരിഹസിച്ച്‌ ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവുവും രംഗത്തെത്തി.

‘വടക്കുനിന്നുള്ള ഒരു ബിജെപി സ്ഥാനാർത്ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസാണ് നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്, തെക്കില്‍ നിന്നുള്ള മറ്റൊരു ബിജെപി സ്ഥാനാർത്ഥി പറയുന്നു മഹാത്മാ ഗാന്ധിയാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന്.

ഇവരൊക്കെ എവിടെനിന്നാണ് ബിരുദം നേടിയത്?’- കെടിആർ സമൂഹമാദ്ധ്യത്തിലൂടെ പരിഹസിച്ചു.