Site icon Malayalam News Live

മൃദംഗവിഷന്റെ ഗിന്നസ് നൃത്ത പരിപാടിയില്‍ തകര്‍ന്ന കലൂര്‍ സ്റ്റേഡിയത്തിലെ പിച്ച്‌ മോശം നിലയില്‍; ആശങ്ക വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗിന്നസ് നൃത്ത പരിപാടി വീണ്ടും വിവാദത്തില്‍.

മൃദംഗവിഷന്‍ പരിപാടിയിലൂടെ സ്റ്റേഡിയത്തിലെ പിച്ചിന് കേടുപാട് സംഭവിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കി.
സ്റ്റേഡിയത്തിലെ പിച്ച്‌ മോശം നിലയിലായെന്നും അതില്‍ ആശങ്കയുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അറിയിച്ചു.

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്‌എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ആശങ്ക അറിയിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണ് കലൂര്‍ സ്റ്റേഡിയം. അടുത്തിടെ ഇവിടെ സംഘടിപ്പിച്ച കായിക ഇതര പരിപാടിയെ തുടര്‍ന്നാണ് പിച്ചിന്റെ നില മോശമായിരിക്കുന്നതെന്നും ബ്ലാസ്റ്റേഴ്സ് പറയുന്നു.

കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിച്ചാല്‍ പിച്ച്‌ പൂര്‍ണമായും നശിക്കും. അത് അംഗീകരിക്കാനാവില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുന്‍കരുതലുകള്‍ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് ചൂണ്ടിക്കാട്ടി.

Exit mobile version