Site icon Malayalam News Live

ഒന്നിന് പുറകേ ഒന്നൊന്നായി വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; സ്‌കൂള്‍ കലോത്സവത്തിനിടെ കുഴഞ്ഞുവീണ കുട്ടികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ വിദ്യാർത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം.

മാർഗംകളി കഴിഞ്ഞ് വേദിയില്‍ നിന്നിറങ്ങുന്നതിനിടെ മത്സരാർത്ഥി കുഴഞ്ഞുവീണു.
പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാർത്ഥിനി സായ് വന്ദനയാണ് കുഴഞ്ഞുവീണത്. കുട്ടിയെ സംഘാടകരും വൊളന്റിയർമാരും ചേർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂളിലെ തന്നെ മറ്റൊരു വിദ്യാർത്ഥിനിയായ ആരാധനയ്‌ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഈ കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം മറ്റ് മത്സരവേദികളില്‍ കുഴഞ്ഞുവീണ വിദ്യാർത്ഥികളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് വിദ്യാർത്ഥിനികളാണ് ബാൻഡ് മത്സരത്തിനിടെ കുഴഞ്ഞുവീണത്. അധീന, ശ്രീലക്ഷ്മി, അനന്യ, അനാമിക എന്നീ മത്സരാർത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

കോട്ടയം മൗണ്ട് കാർമല്‍ സ്‌കൂളിലെ വിദ്യാർത്ഥിനികളാണ് ഇവർ. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Exit mobile version