Site icon Malayalam News Live

വളരെ എളുപ്പത്തില്‍ രുചികരമായി കള്ളപ്പം തയ്യാറാക്കാം? റെസിപ്പി ഇതാ

കോട്ടയം: വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു കള്ളപ്പം റെസിപ്പി നോക്കിയാലോ? വളരെ രുചികരമായി തന്നെ തയ്യാറാക്കാം.

ആവശ്യമായ ചേരുവകള്‍

അരിപ്പൊടി- 500ഗ്രാം
തേങ്ങാപ്പാല്‍- ആവശ്യത്തിന്
ഏലയ്ക്ക- 10
പഞ്ചസാര- 12 ടീസ്പൂണ്‍
നാടൻകള്ള്- 250മില്ലി
തയ്യാറാക്കുന്ന വിധം

ഒരു ഇടത്തരം തേങ്ങ ചിരകിയെടുക്കാം. അതില്‍ നിന്നും രണ്ട് സ്പൂണ്‍ മാറ്റി വച്ച്‌ ബാക്കിയിലേയ്ക്ക് ഏലയ്ക്ക ചേർത്ത് നന്നായി അരച്ച്‌ തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കാം. ഒരു പാത്രത്തിലേയ്ക്ക് അരകിലോ വറുത്ത അരിപ്പൊടിയെടുക്കാം. മാറ്റി വച്ച തേങ്ങ അരച്ചെടുത്ത് ഇതിലേയ്ക്കു ചേർക്കാം. മധുരത്തിനാവശ്യമായ പഞ്ചസാരയും, കാല്‍ലിറ്റർ നാടൻ കള്ളും ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒന്നാം പാല്‍ ചേർത്ത് ഇളക്കി യോജിപ്പിക്കുകയോ മിക്സിയില്‍ ഒരിക്കല്‍ കൂടി അരച്ചെടുക്കുകയോ ചെയ്യാം. ഇത് 5 മണിക്കൂറെങ്കിലും പുളിപ്പിക്കാനായി മാറ്റി വയ്ക്കാം. ശേഷം അല്‍പം ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പരന്ന പാത്രത്തില്‍ അല്‍പം എണ്ണ തടവി മാവ് അതിലേയ്ക്ക് ഒഴിച്ച്‌ ആവിയില്‍ വേവിച്ചെടുക്കാം. വളരെ സിംപിളായി തയ്യാറാക്കാവുന്ന ഒരു വട്ടയപ്പം റെസിപ്പിയാണിത്.

Exit mobile version